India
നവരാത്രി ദിനങ്ങളിൽ ഡ്രസ്‌കോഡ്: യൂണിയൻ ബാങ്കിലെ വിവാദ സർക്കുലർ പിൻവലിച്ചു
India

നവരാത്രി ദിനങ്ങളിൽ ഡ്രസ്‌കോഡ്: യൂണിയൻ ബാങ്കിലെ വിവാദ സർക്കുലർ പിൻവലിച്ചു

Web Desk
|
9 Oct 2021 10:34 AM GMT

മഞ്ഞ, പച്ച, ഗ്രേ, ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, പർപ്ൾ, പിങ്ക് എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിക്കണമെന്നാണ് സർക്കുലറിലുണ്ടായിരുന്നത്

നവരാത്രി ദിവസങ്ങളിൽ ജീവനക്കാർക്ക് ഡ്രസ്കോഡ് നിർബന്ധമാക്കി യൂണിയൻ ബാങ്ക് ജനറൽ മാനേജർ ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഒക്ടോബർ ഏഴ് മുതൽ 15 വരെ് ഡ്രസ് കോഡ് നിശ്ചയിക്കുകയും പാലിക്കാത്തവരിൽനിന്ന് 200 രൂപ പിഴ ഈടാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

മഞ്ഞ, പച്ച, ഗ്രേ, ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, പർപ്ൾ, പിങ്ക് എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിക്കണമെന്നാണ് സർക്കുലറിലുണ്ടായിരുന്നത്. എല്ലാദിവസവും ജീവനക്കാർ ഫോട്ടോ എടുത്ത് അയക്കണമെന്നും അറിയിച്ചിരുന്നു. എന്നാൽ സർക്കുലർ വിവാദമാവുകയും എതിർപ്പുമായി ബാങ്ക് ജീവനക്കാർ രംഗത്തെത്തുകയും ചെയ്തതോടെയാണ് ഉത്തരവ് പിൻവലിച്ചത്.

Similar Posts