പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ കണ്ടെത്തിയത് സ്ഥിരീകരിച്ച് ഇന്ത്യ
|പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിഷയം പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാക്ചിയാണ് ഇക്കാര്യം അറിയിച്ചത്.
പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയുണ്ടായതില് ഇന്ത്യ പാക്കിസ്ഥാനെ കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 26നാണ് സംഭവം. ഹൈക്കമ്മീഷന് റെസിഡന്‍ഷ്യല്‍ മേഖലയിലാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നും ഹൈക്കമ്മീഷന് ഓഫീസിലാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
A drone was spotted over the premises of the Indian High Commission in Islamabad, Pakistan on 26th June. This has been taken up officially with the Govt of Pakistan. We expect Pakistan to investigate the incident and prevent recurrence of such breach of security: MEA pic.twitter.com/F3ia0QWa6J
— ANI (@ANI) July 2, 2021