India
യുവാവിന്‍റെ വയറ്റില്‍ കുടുങ്ങിയ സ്റ്റീല്‍ ഗ്ലാസ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
India

യുവാവിന്‍റെ വയറ്റില്‍ കുടുങ്ങിയ സ്റ്റീല്‍ ഗ്ലാസ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Web Desk
|
12 Oct 2022 2:58 AM GMT

റിതേഷ് കുമാറിന്‍റെ(22) വയറ്റില്‍ നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്. 5.5 ഇഞ്ച് വലിപ്പമുള്ള ഗ്ലാസാണ് വയറ്റില്‍ കുടുങ്ങിയത്

പാറ്റ്ന: യുവാവിന്‍റെ വയറ്റില്‍ കുടുങ്ങിയ സ്റ്റീല്‍ ഗ്ലാസ് രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പാറ്റ്ന, ബേട്ടിയ സ്വദേശിയായ റിതേഷ് കുമാറിന്‍റെ(22) വയറ്റില്‍ നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്. 5.5 ഇഞ്ച് വലിപ്പമുള്ള ഗ്ലാസാണ് വയറ്റില്‍ കുടുങ്ങിയത്.

ശക്തമായ വേദനയെയും രക്തസ്രാവത്തെയും തുടര്‍ന്ന് ഒക്ടോബര്‍ 4നാണ് റിതേഷിനെ പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യപിച്ചെത്തിയ യുവാവിന്‍റെ ഗുഹ്യഭാഗത്ത് ചോരയൊലിക്കുന്നുണ്ടായിരുന്നു. ഗ്ലാസ് ഗുഹ്യഭാഗത്തു കൂടിയാണ് വയറിനുള്ളിൽ എത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ അപകടകരമായിരുന്നുവെന്നും എന്നാല്‍ 11 ഡോക്ടര്‍മാരടങ്ങുന്ന സംഘം സുരക്ഷിതമായി ഗ്ലാസ് പുറത്തെടുത്തുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഇന്ദ്ര ശേഖര്‍ കുമാര്‍ പറഞ്ഞു.


എങ്ങനെയാണ് ഗ്ലാസ് വയറിനകത്ത് എത്തിയതെന്ന് അറിയില്ലെന്നാണ് റിതേഷ് കുമാർ ഡോക്ടർമാരോട് പറഞ്ഞത്. താൻ മദ്യപിച്ചിരിക്കുകയായിരുന്നെന്നും കപ്പ് വയറിനകത്ത് എത്തുകയും ഗുഹ്യഭാഗത്ത് മുറിവുണ്ടായി ചോരയൊലിക്കുകയും ചെയ്തതായി ഇയാൾ പറഞ്ഞു. അതേസമയം, ഇയാൾ ലൈംഗിക സുഖം ലഭിക്കുന്നതിന് ഗുഹ്യഭാഗ്യത്ത് കപ്പ് കയറ്റിയതാണെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്.ചിലർ ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും ഇത്തരം അപകടകരമായ വസ്തുക്കൾ വയറിനുള്ളിൽ എത്താൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം യുവാവ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ആഗസ്തിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാലിപാദര്‍ സ്വദേശിയായ 45കാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ഗ്ലാസ് അകത്തെത്തിയത്.

Similar Posts