India
Drunk Karnataka man bites off wife’s eyes, cheeks, hits her with helmet
India

മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് 55കാരൻ; ഹെൽമറ്റ് കൊണ്ടും മർദനം

Web Desk
|
19 Dec 2023 4:10 PM GMT

അമ്മയെ മർദിക്കുന്നത് തടയാനെത്തിയ മകളെയും സുരേഷ് മർദിച്ചു

ബെം​ഗളൂരു: മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് ഭർ‍ത്താവ്. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ ബെൽതൻ​ഗാഡി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുരേഷ് എന്നയാളാണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് ഇയാൾ അവരെ ആക്രമിക്കുകയായിരുന്നു. 55കാരനായ സുരേഷ് ഭാര്യയെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും അടിച്ച ശേഷം മുഖവും കണ്ണും കടിച്ചുപറിക്കുകയായിരുന്നു.

ഇതോടെ സ്ത്രീയുടെ മുഖത്തുനിന്ന് രക്തസ്രാവമുണ്ടായതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് റിഷ്യന്ത് പറഞ്ഞു. ഇതിനിടെ, അമ്മയെ മർദിക്കുന്നത് തടയാനെത്തിയ മകളെയും സുരേഷ് മർദിച്ചു. ഭയന്നുപോയ മകൾ ഇതോടെ വീട്ടിൽ നിന്ന് ഇറങ്ങിയോടി.

ചൊവ്വാഴ്ച രാവിലെ അബോധാവസ്ഥയിലാണ് സ്ത്രീയെ കണ്ടെത്തിയത്. തുടർന്ന് ഇവരേയും മകളേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലുള്ള ഇരുവരുടെയും പരാതിയിൽ സുരേഷിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഐപിസി 323, 324, 326, 504, 506 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.

Similar Posts