India
Drunk Passenger Vomits

വനിതാ ജീവനക്കാര്‍ വിമാനം വൃത്തിയാക്കുന്നു

India

മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ ഛര്‍ദ്ദിച്ചു, മലവിസര്‍ജനം നടത്തി

Web Desk
|
29 March 2023 4:23 AM GMT

ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം

ഡല്‍ഹി:രാജ്യത്ത് വിമാനത്തില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും അടുത്തതായി സംഭവിച്ചത്.

ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. കുടിച്ചു ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‍ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സംഭവം സംയമനത്തോടെ കൈകാര്യം ചെയ്ത ജോലിക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കാന്‍ മുന്‍കയ്യെടുത്തത്.ഒപ്പം ടീമിലെ മറ്റു സ്ത്രീ ജീവനക്കാരും സഹായിച്ചു. യാത്രക്കാരനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.

നേരത്തെ വിമാനത്തിൽ യാത്രക്കാരിക്കുമേൽ സഹയാത്രികൻ മൂത്രമൊഴിച്ച കേസിൽ എയർ ഇന്ത്യക്ക് എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു . സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. എയർ ഇന്ത്യയുടെ ഡയറക്ടർ-ഇൻ-ഫ്‌ലൈറ്റിനു 3 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.കേസിലെ പ്രതി ശങ്കർ മിശ്രക്ക് എയർ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ശങ്കർമിശ്രയെ നേരത്തേ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കർ മിശ്രയെന്നയാൾ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Similar Posts