ലോകകപ്പ് ഫൈനലിനിടെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവാവ് ഗ്രൗണ്ടിൽ
|ഫ്രീ ഫലസ്തീൻ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച്, ഫലസ്തീൻ പതാകയുമായാണ് യുവാവ് കോഹ്‌ലിക്കടുത്തെത്തിയത്.
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിനിടെ ഫലസ്തീന് ഐക്യദാർഢ്യ പ്രഖ്യാപിച്ച് യുവാവ് ഗ്രൗണ്ടിലിറങ്ങി. വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു യുവാവ് ഗ്രൗണ്ടിലെത്തിയത്. ഫ്രീ ഫലസ്തീൻ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ഫലസ്തീൻ പതാകയുമായാണ് യുവാവ് കോഹ്‌ലിക്കടുത്തെത്തിയത്. 14-ാം ഓവറിലായിരുന്നു യുവാവിന്റെ പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തു നീക്കി. യുവാവ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടർന്ന് കളി അൽപസമയം തടസ്സപ്പെട്ടു.
A Palestine and HAMAS supporter tried to run their propaganda of #FreePalestine by disturbing Virat Kohli 😡#INDvsAUSfinal #CWC2023Final#INDvAUS #AUSvsIND #INDvsAUS pic.twitter.com/VHuD185kSu
— Bingo Dada (@Bingo_Dada) November 19, 2023
ഫൈനൽ മത്സരത്തിൽ ആസ്‌ത്രേലിയയെ നേരിടുന്ന ഇന്ത്യ 21.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിരാട് കോഹ്‌ലിയും കെ.എൽ രാഹുലുമാണ് ഇപ്പോൾ ക്രീസിലുള്ളത്.
Police arrested the Palestine supporter who breached the security to enter the ground. pic.twitter.com/glpqFy7X27
— Mufaddal Vohra (@mufaddal_vohra) November 19, 2023