ജെജെപിനേതാവ് ദുഷ്യന്ത് സിങ് ചൗട്ടാല പിന്നില്‍
|ജാട്ട് ഭൂരിപക്ഷമുള്ള ഉച്ചന കലനിൽ നിന്നാണ് സിറ്റിങ് എംഎല്‍ എ കൂടിയായ ചൗട്ടാല ജനവിധി തേടിയത്
ചണ്ഡീഗഡ്: ഹരിയാനയില്‍ മുന്‍ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് സിങ് ചൗട്ടാല പിന്നിലാണ്. ജാട്ട് ഭൂരിപക്ഷമുള്ള ഉച്ചന കലനിൽ നിന്നാണ് സിറ്റിങ് എംഎല്‍ എ കൂടിയായ ചൗട്ടാല ജനവിധി തേടിയത്.
മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ ചെറുമകനാണ് ദുഷ്യന്ത്. കോണ്‍ഗ്രസിന്‍റെ ബ്രിജേന്ദ് സിങ്ങും ബിജെപിയുടെ ദേവേന്ദർ ചതർഭുജ് ആട്രിയുമാണ്എതിരാളികള്‍. ആംആദ്മി പാര്‍ട്ടിയുടെ പവന്‍ ഫൗജിയും മത്സര രംഗത്തുണ്ട്. ഹിസാറിലെ എം.പിയായിരുന്ന ബ്രിജേന്ദ്ര ബിജെപി വിട്ട് ഈ വര്‍ഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ്ങിന്‍റ മകനാണ് ബ്രിജേന്ദ്ര.
സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഹൃദയഭൂമിയായി കണക്കാക്കപ്പെടുന്ന ജിന്ദ് ജില്ലയിലാണ് ഉച്ചന കലൻ നിയമസഭാ മണ്ഡലം.കർഷക നേതാവ് ഛോട്ടു റാമിൻ്റെ ചെറുമകനായ ബീരേന്ദർ സിംഗ് 2014 ലെ ഹരിയാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്നിരുന്നു, കോൺഗ്രസുമായുള്ള നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ബന്ധം വിച്ഛേദിച്ചാണ് അദ്ദേഹം മറുകണ്ടം ചാടിയത്. ബിരേന്ദർ സിംഗ് കുടുംബത്തിൻ്റെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന മണ്ഡലമാണ് ഉച്ചന കലന്‍.
2019ൽ ബ്രിജേന്ദ്രയുടെ അമ്മ പ്രേം ലതാ സിങ്ങിനെ 47,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ദുഷ്യന്ത് ചൗട്ടാല ഈ സീറ്റിൽ വിജയിച്ചത്. 2014ൽ പ്രേം ലത ചൗട്ടാലയെ പരാജയപ്പെടുത്തിയിരുന്നു.