India
s jaishankar
India

ബംഗ്ലാദേശ് കലാപം; വിദേശകാര്യ മന്ത്രി ജയശങ്കർ ഇന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രസ്താവന നടത്തും

Web Desk
|
6 Aug 2024 1:38 AM GMT

ബജറ്റുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ്തല ചർച്ചകൾ പാർലമെന്‍റ് തുടരുകയാണ്

ഡല്‍ഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവ വികസങ്ങളിൽ വിദേശകാര്യമന്ത്രി ജയശങ്കർ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രസ്താവന നടത്തും. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തിൽ ഇടപെടൽ ഏറെ നിർണായകമാണ്. ലണ്ടനിൽ രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഡൽഹിയിൽ സുരക്ഷിതമായി കഴിയാൻ അവസരം ഒരുക്കണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ അടക്കം ആവശ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിദേശകാര്യ മന്ത്രി ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ്തല ചർച്ചകൾ പാർലമെന്‍റ് തുടരുകയാണ്.

അതേസമയം ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ട ശൈഖ് ഹസീനയുടെ ബ്രിട്ടൻ യാത്ര വൈകുന്നു. ബ്രിട്ടനിൽ രാഷ്ട്രീയാഭയം ഉറപ്പാക്കുന്നതുവരെ ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. വിവിധ ബംഗ്ലാദേശി മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ശൈഖ് ഹസീന കഴിയുന്നത്. അതേസമയം ബംഗ്ലാദേശിന്‍റെ വിവിധ ഭാഗങ്ങളിൽ അരാജകത്വം തുടരുകയാണ്. പ്രക്ഷോഭകർ ഷേർപൂർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ ബംഗ്ലാദേശ് പ്രസിഡന്‍റ് ഉത്തരവിട്ടു.

Similar Posts