India
നേപ്പാളിൽ ഭൂചലനം; വീട് തകർന്ന് ആറ്‌ മരണം
India

നേപ്പാളിൽ ഭൂചലനം; വീട് തകർന്ന് ആറ്‌ മരണം

Web Desk
|
9 Nov 2022 12:56 AM GMT

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹി, നോയിഡ, മണിപ്പൂർ, ഷിംല, പഞ്ചാബ് എന്നിവിടങ്ങളിലും തുടർചലനങ്ങളുണ്ടായി.

കാഠ്മണ്ഠു: നേപ്പാളിൽ ഭൂചലനത്തിൽ വീട് തകർന്ന് ആറുപേർ മരിച്ചു. നേപ്പാളിലെ ദോതിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി, നോയിഡ, മണിപ്പൂർ, ഷിംല, പഞ്ചാബ് എന്നിവിടങ്ങളിലും തുടർചലനങ്ങളുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 1.57-നാണ് മൂന്നാമത്തെ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി.

മൂന്നാമത്തെ ഭൂചലനത്തിലാണ് കാഠ്മണ്ഠുവിന് സമീപം വീട് തകർന്ന് ആറുപേർ മരിച്ചത്. രാത്രി 8.30-നായിരുന്നു ആദ്യ ഭൂചലനം. 10.30 നാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ഇതിന്റെ തുടർചലനങ്ങൾ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ എവിടെയും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല.



Similar Posts