India
ED accuses Delhi Labor Minister of illegal business in China
India

ഡൽഹി തൊഴിൽ മന്ത്രിക്ക് ചൈനയിൽ അനധികൃത ബിസിനസുണ്ടെന്ന ആരോപണവുമായി ഇ.ഡി

Web Desk
|
3 Nov 2023 3:30 PM GMT

മന്ത്രിയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പണവും രേഖകളും കണ്ടെത്തിയെന്ന് ഇഡി പറഞ്ഞു

ഡൽഹി തൊഴിൽ മന്ത്രിക്ക് ചൈനയിൽ അനധികൃത ബിസിനസ് എന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജകുമാർ ആനന്ദിന് ചൈനയിൽ കണക്കിൽപ്പെടാത്ത ബിസിനസ് നിക്ഷേപങ്ങളുണ്ടെന്നും കള്ളപണമിടപാടിന് തെളിവ് ലഭിച്ചെന്നും ഇഡി ട്വീറ്റ് ചെയ്തു. മന്ത്രിയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പണവും രേഖകളും കണ്ടെത്തിയെന്നും ഇഡി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ് കുമാർ ആനന്ദിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധിയിടങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയത്. ഇതിലൊരു വിശദീകരണവുമായിട്ടാണ് ഇ.ഡി രംഗത്ത് വന്നിരിക്കുന്നത്. രാജ് കുമാർ ആനന്ദുമായി ബന്ധപ്പെട്ട് ഈ വർഷം ചൈനയിൽ നടത്തിയ നിരവധി അനധികൃതമായി ബിസിനസ്സ് നിക്ഷേപങ്ങളുടെയും കള്ളപ്പണ ഇടപാടുകളുടെയും തെളിവുകൾ ലഭിച്ചു. രാജ് കുമാർ ആനന്ദുമായി ബന്ധപ്പെട്ട അടുത്ത ജീവനക്കാരിൽ നിന്നാണ് തെളിവുകൾ ലഭിച്ചതെന്നും ഇ.ഡി ആരോപിച്ചു.

ഇതുകൂടാതെ 74 ലക്ഷം രൂപയും ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നുണ്ട്. ഇതിൽ കൂടുതൽ നടപടികൾ ഇ.ഡിയുടെ ഭാഗത്ത് നിന്ന് വരും ദിവസങ്ങളിലുണ്ടാകും. കഴിഞ്ഞ ദിവസം ഒമ്പത് ഇടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്.

Similar Posts