India
മാധ്യമ പ്രവർത്തക റാണാ അയ്യൂബിൽ നിന്നും 1.77 കോടി രൂപ ഇ.ഡി കണ്ടുകെട്ടി
India

മാധ്യമ പ്രവർത്തക റാണാ അയ്യൂബിൽ നിന്നും 1.77 കോടി രൂപ ഇ.ഡി കണ്ടുകെട്ടി

Web Desk
|
10 Feb 2022 6:53 PM GMT

പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി

മാധ്യമപ്രവർത്തക റാണാ അയ്യൂബിൽ നിന്നും 1 കോടി 77 ലക്ഷം രൂപ ഇ.ഡി കണ്ടുകെട്ടി. പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി. മൂന്ന് ക്യാമ്പയിനുകൾക്കായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങൾക്കു ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെപ്റ്റംബറിൽ ഉത്തർപ്രദേശ് ഗാസിയാബാദ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2020 മുതൽ 2021 വരെ ഓൺലൈൻ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ കെറ്റോയിലൂടെ 2.69 കോടി രൂപ സമാഹരിച്ചതായി ഇ.ഡി വെളിപ്പെടുത്തി.

ലോക്ക്ഡൗൺ സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിരുന്നു റാണാ അയ്യൂബ് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചിരുന്നത്.എന്നാൽ, ഇ.ഡിയുടെ നടപടിക്കെതിരെ റാണാ അയ്യൂബ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇന്ന് പങ്കുവെച്ച ട്വീറ്റിൽ കുറിച്ചത് ഇങ്ങനെ: സർക്കാർ അവരുടെ ഏജൻസികൾ ഉപയോഗിച്ച് സത്യം വിളിച്ചു പറയുന്ന പത്രപ്രവർത്തകരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്, എങ്ങനെ ഇത് മറികടക്കും'. റാണാ അയ്യൂബ് കുറിച്ചു.

കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകയാണ് റാണാ അയ്യൂബ്.

Related Tags :
Similar Posts