![ED opposes interim bail; Kejriwal to jail,aap,cm,delhi liqour policy,latest news ED opposes interim bail; Kejriwal to jail,aap,cm,delhi liqour policy,latest news](https://www.mediaoneonline.com/h-upload/2024/05/17/1424073-kejri.webp)
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ആം ആദ്മി പാര്‍ട്ടിയും പ്രതി
![](/images/authorplaceholder.jpg?type=1&v=2)
കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയില്‍ നല്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെയും പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെയും പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിചേര്‍ത്ത വിവരം ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് കെജ്രിവാളിനെ പ്രതി ചേര്‍ത്തത്.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയില്‍ നല്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. കെജ്രിവാളും ഹവാല ഇടപാടുകാരും തമ്മില്‍ ഫോണില്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുത്തതായി ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കുമെന്ന് ഇ.ഡി ഡല്‍ഹി ഹൈകോടതിയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് ഈ നീക്കം. അഴിമതിയിലൂടെ ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവ തെരഞ്ഞെടുപ്പുകളിലടക്കം ഉപയോഗിച്ചതായാണ് ആരോപണം.