പ്രതിപക്ഷം ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ഇ.ഡി, ഐ.ടി റെയ്ഡ്
|കർണാടക, തെലങ്കാന, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വിഭാഗങ്ങൾ റെയ്ഡ് നടത്തുന്നു. കർണാടക, തെലങ്കാന, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബംഗാളിൽ മന്ത്രി രത്തിൻ ഘോഷിന്റെ വസതിയിൽ ഉൾപ്പെടെ 12 ഇടങ്ങളിലാണ് റെയ്ഡ്. നഗരസഭാ അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി.
Karnataka: ED conducts raid at premises of Congress leader Manjunath Gowda
— ANI Digital (@ani_digital) October 5, 2023
Read @ANI Story | https://t.co/hV4B3xOmgE#ED #ManjunathGowda #Karnataka pic.twitter.com/K3xbjlWd9x
തെലങ്കാനയിൽ ബി.ആർ.എസ് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. 14 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കർണാടകയിലെ ശിവമൊഗ്ഗയിൽ കോൺഗ്രസ് നേതാവ് ആർ.എം മഞ്ജുനാഥ് ഗൗഡയുടെ വീടാണ് റെയ്ഡ് ചെയ്തത്. ശിവമൊഗ്ഗ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് റെയ്ഡ്. തമിഴ്‌നാട്ടിൽ ഡി.എം.കെ എം.പിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.