ഫോറെക്‌സ് ലംഘന കേസ്; മഹുവ മൊയ്ത്രക്ക് വീണ്ടും ഇ.ഡി നോട്ടീസ്
|മാര്‍ച്ച് 11 ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ മഹുവ മൊയ്ത്രക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. വിദേശനാണ്യ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മാര്‍ച്ച് 11 ന് ചോദ്യം ചെയ്യലിന് ഹാജരാവണം.
കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മറ്റിയുടെ ശിപാര്‍ഷയുടെ അടിസ്ഥാനത്തില്‍ മഹുവയെ അയോഗ്യയാക്കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യം ചോദിക്കാന്‍ മഹുവ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനയില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
മഹുവയുടെ മുന്‍ സുഹൃത്ത് ജയ് ആനന്ദ് ദെഹ്ദ്രായിയുടെ ആരോപണങ്ങളെ തുടര്‍ന്ന് ബി.ജെ.പി മുന്‍ എം.പി നിഷികാന്ത് ദുബെ ലോക്പാലിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ പ്രാഥമിക അന്വഷണം നടത്താന്‍ ലോക്പാല്‍ സി.ബി.ഐയോട് നിര്‍ദേശിച്ചു.
മഹുവമൊയ്ത്രക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. 2023 ഡിസംബര്‍ 8 ന് മഹുവയെ ലോകസഭയില്‍ നിന്ന് പുറത്താക്കി. ഹിരാനന്ദാനിയ്ല്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുകയും പാര്‍ലമെന്റ് വെബ്‌സൈറ്റ് യൂസര്‍ ഐഡിയും പാസ്‌വേഡും പങ്കുവെക്കുകയും ചെയ്തതിനാണ് മഹുവയെ ലോകസഭയില്‍ നിന്ന് പുറത്താക്കിയത്.
സന്മാര്‍ഗികമല്ലാത്ത പെരുമാറ്റം ആരോപിച്ചായിരുന്നു നടപടി. നിഷികാന്ത് ദുബെ നല്‍കിയ പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് എം.പിയെ പുറത്താക്കിയത്. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് തന്നെ ലക്ഷ്യം വെക്കുകയാണെന്ന് മഹുവ പറഞ്ഞു.