![ED questions Anil Ambani in FEMA case, Anil Ambani appeared before the Enforcement Directorate, foreign exchange law contravention case, FEMA case, Anil Ambani, Reliance ADA Group ED questions Anil Ambani in FEMA case, Anil Ambani appeared before the Enforcement Directorate, foreign exchange law contravention case, FEMA case, Anil Ambani, Reliance ADA Group](https://www.mediaoneonline.com/h-upload/2023/07/03/1377368-anil-ambani.webp)
അനിൽ അംബാനിയെ ചോദ്യംചെയ്ത് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ്
![](/images/authorplaceholder.jpg?type=1&v=2)
ഇന്നു രാവിലെ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യൽ
മുംബൈ: പ്രമുഖ വ്യവസായിയും റിലയൻസ് എ.ഡി.എ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനിയെ ചോദ്യംചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. വിദേശനാണ്യ നിയമം ലംഘിച്ചെന്ന കേസിലാണ് ചോദ്യംചെയ്യലെന്നാണ് വിവരം.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) പ്രകാരമാണ് അനിൽ അംബാനിക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി റിലയൻസ് തലവന് ഇ.ഡി സമൻസ് അയച്ചിരുന്നു. ഇന്ന് മുംബൈയിലെ ബല്ലാർഡ് എസ്‌റ്റേറ്റ് ഏരിയയിലെ ഇ.ഡി ഓഫിസിലാണ് അന്വേഷണസംഘത്തിനുമുൻപാകെ മൊഴി രേഖപ്പെടുത്താന്‍ അനിൽ എത്തിയത്.
രാവിലെ പത്തു മണിയോടെയാണ് അനിൽ അംബാനി ഓഫിസിലെത്തിയത്. മണിക്കൂറുകളോളം ചോദ്യംചെയ്യൽ തുടർന്നു. കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ, 2020ലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു. യെസ് ബാങ്ക് പ്രമോട്ടർ റാണാ കപൂർ ഉൾപ്പെടെയുള്ളവർക്കെതിരായ കേസിലായിരുന്നു നടപടി.
420 കോടിരൂപയുടെ നികുതി വെട്ടിപ്പുകേസിൽ 2022 സെപ്റ്റംബറിൽ ബോംബെ കോടതിയിൽനിന്ന് അനിൽ അംബാനിക്ക് ആശ്വാസവിധി ലഭിച്ചിരുന്നു. കേസിൽ അനിലിനെതിരെ ബലംപ്രയോഗിച്ചുള്ള നടപടി സ്വീകരിക്കരുതെന്ന് കോടതി ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
Reliance ADA Group Chairman Anil Ambani appeared before the Enforcement Directorate (ED) in an investigation linked to the alleged contravention of the foreign exchange law