India
Kejriwal,Apple company,ED seeks Apple company, Kejriwals arrest,EDarrest, Kejriwal  latest news, latest national news,അരവിന്ദ് കെജ്‍രിവാള്‍,ഇഡി ചോദ്യം ചെയ്യല്‍,ഡല്‍ഹിമദ്യനയ അഴിമതിക്കേസ്
India

കെജ്‌രിവാളിന്‍റെ ഫോൺ പരിശോധിക്കുവാൻ ആപ്പിൾ കമ്പനിയുടെ സഹായം തേടി ഇ.ഡി

Web Desk
|
31 March 2024 2:33 AM GMT

കെജ്‌രിവാൾ തന്റെ ഫോണിന്റെ പാസ് വേർഡുകൾ ഇ.ഡിക്ക് നൽകിയിരുന്നില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഫോൺ പരിശോധിക്കുവാൻ ആപ്പിൾ കമ്പനിയുടെ സഹായം തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എന്നാൽ ഡാറ്റ വീണ്ടെടുക്കുന്നതിന് പാസ് വേർഡ്‌ വേണമെന്ന് ആപ്പിളിന്റെ മറുപടി ലഭിച്ചതായി സൂചന. കെജ്‌രിവാൾ തന്റെ ഫോണിന്റെ പാസ് വേർഡുകൾ ഇ.ഡിക്ക് നൽകിയിരുന്നില്ല.

അതേസമയം, ഡല്‍ഹി മദ്യനയഅഴിമതിക്കേസില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ഇ.ഡി ചോദ്യം ചെയ്യൽ തുടരുകയാണ്. ദിവസവും അഞ്ചു മണിക്കൂറാണ് ഇ.ഡി കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നത്. നാളെ വരെയാണ് കെജ്‍രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വീട്ടിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയുന്നതും തുടരുകയാണ്.

അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് വ്യാപിപ്പിക്കുവാനാണ് ഇ.ഡി നീക്കം. ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യും.

അതിനിടെ,കെജ്‌രിവാളിൻറെ അറസ്റ്റിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് നടക്കും.ഡൽഹി രാംലീല മൈതാനിലാണ് പ്രതിഷേധം. മല്ലികാർജുൻ ഖാർഖേ,രാഹുൽ ഗാന്ധി, ശരത് പവാർ, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനുനേരെ ഏകപക്ഷീയമായി നടക്കുന്ന ആക്രമണങ്ങളെ തുറന്നുകാട്ടുകയാണ് ഇന്ന് നടക്കുന്ന റാലിലൂടെ ഇന്‍ഡ്യ സഖ്യം ലക്ഷ്യംവെക്കുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേന്ദ്രസർക്കർ നിരന്തര വേട്ടയാടുകയും ജയിലിൽ അടക്കുകയും ചെയ്യുമ്പോൾ, ഇതിനെതിരെ വലിയ പ്രതിഷേധം അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു.

Similar Posts