ഐശ്വര്യ റായിക്ക് ഇ.ഡി നോട്ടീസ്; പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി
|മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഹാജരാവാൻ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Enforcement Directorate summons Aishwarya Rai Bachchan in a case being investigated by the agency: Sources
— ANI (@ANI) December 20, 2021
(file photo) pic.twitter.com/7s2QPI7yjm
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു
ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ൽ പനാമ പാൻഡോര പേപ്പർ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു.