India
ഗുജറാത്തില്‍ ത്രികോണ മത്സരം; ബി.ജെ.പി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് അമിത് ഷാ
India

ഗുജറാത്തില്‍ ത്രികോണ മത്സരം; ബി.ജെ.പി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് അമിത് ഷാ

Web Desk
|
23 Nov 2022 2:45 AM GMT

കുടുംബ യോഗങ്ങളിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്

ഗാന്ധിനഗര്‍: ഗുജറാത്തിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രചാരണം ഏറ്റെടുത്ത് കഴിഞ്ഞു. കുടുംബ യോഗങ്ങളിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് .

മൂന്ന് പതിറ്റാണ്ടിനു ശേഷമാണു ഗുജറാത്തിൽ ത്രികോണ മത്സരം. 1990 ലാണ് കോൺഗ്രസ് ,ബി.ജെ.പി , ജനതാദൾ പാർട്ടികൾ തമ്മിൽ പടിഞ്ഞാറൻ സംസ്ഥാനത്ത് പോരാടിയത് . 70 സീറ്റിൽ ജനതാദളും 67 എണ്ണത്തിൽ ബി.ജെ.പിയും വിജയിച്ചപ്പോൾ കോൺഗ്രസ് 33 പേരിൽ ഒതുങ്ങി. ഗുജറാത്ത് തെരെഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയത് കോൺഗ്രസിനാണ് . 1985 ലെ പോരാട്ടത്തിൽ 182 ഇൽ 149 സീറ്റുകളാണ് കോൺഗ്രസ് കൈപ്പത്തിക്കുള്ളിലാക്കിയത്. ഈ റെക്കോർഡ് മറി കടക്കുമെന്നാണ് ഇത്തവണ അമിത്ഷായുടെ അവകാശം. നഷ്ടപ്രതാപം തിരികെ പിടിക്കാനായി കുടുംബ സംഗമങ്ങൾ വഴി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോൺഗ്രസ്.

തൊഴിലില്ലായ്മ , വിലക്കയറ്റം , സ്‌കൂളുകളുടെയും ആശുപത്രിയുടെയും ശോചനീയാവസ്ഥ എന്നിവ ഉയർത്തി കാട്ടിയാണ് ആം ആദ്മിയുടെ പ്രവർത്തനം. ഡൽഹി മാതൃകയിൽ ഭരണമാണ് വാഗ്ദാനം. വൈദ്യുതി നിരക്ക് കുറയ്ക്കൽ ഉൾപ്പെടെ പ്രകടന പത്രികയിൽ ഉൾകൊള്ളിച്ചു . പഞ്ചാബിൽ ലഭിച്ച പോലെ ഊഷ്മളമായ സ്വീകരണം ഗുജറാത്തിൽ ലഭിക്കാത്തതിൽ ആം ആദ്മിക്ക് ചെറിയ നിരാശയുമുണ്ട്

Similar Posts