പൊള്ളുന്ന വിലക്ക് പുല്ലുവില; റീല്‍സിനു വേണ്ടി പെട്രോള്‍ പാഴാക്കിക്കളയുന്ന നോയിഡ സ്വദേശി, വിമര്‍ശം
|ഇന്ധന ടാങ്കിനു പകരം അതിനു പുറത്തേക്കാണ് പെട്രോള്‍ ഒഴിക്കുന്നത്
നോയിഡ: ഇന്ധന വിലവര്‍ധനവില്‍ ജനം പൊറുതിമുട്ടുമ്പോള്‍ പെട്രോള്‍ ഒരു മടിയും കൂടാതെ പാഴാക്കിക്കളയുന്ന നോയിഡ സ്വദേശിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. റീല്‍സിനു വേണ്ടിയാണ് ഇയാളുടെ സാഹസം.
വീഡിയോക്കതെിരെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പില്‍ നിന്നുള്ളതാണ് ദൃശ്യം. മധ്യവയസ്കനെന്ന് തോന്നിക്കുന്ന ഇയാള്‍ കാറില്‍ നിന്നിറങ്ങി സ്വയം പെട്രോള്‍ ഒഴിക്കുകയാണ്. ഇന്ധന ടാങ്കിനു പകരം അതിനു പുറത്തേക്കാണ് പെട്രോള്‍ ഒഴിക്കുന്നത്. കുറെയധികം പെട്രോള്‍ നിലത്തേക്ക് പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ പമ്പിലെ ജീവനക്കാരനെത്തി ഇന്ധനം വീണ ഭാഗം തുടയ്ക്കുന്നതും കാണാം. നിമിഷനേരം കൊണ്ടു തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. സംഭവത്തെ അപലപിച്ച നെറ്റിസണ്‍സ് വിഷയം അന്വേഷിച്ച് ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. റീല്‍സ് ശ്രദ്ധയില്‍ പെട്ട നോയിഡ ഡിസിപി ആവശ്യമായ നടപടികൾക്കായി സ്റ്റേഷൻ ഇൻ ചാർജ് സെക്ഷൻ 113 നോയിഡക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിക്രം സിംഗ് യാദവ് എന്ന പേരിൽ 6,000-ത്തിലധികം ഫോളോവേഴ്സുള്ള ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പെട്രോള്‍ പാഴാക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലും യാദവ് പെട്രോള്‍ പാഴാക്കിക്കളയുന്നുണ്ട്. കാറിന്റെ പെട്രോൾ ടാങ്കിനുള്ളിലെ പൈപ്പ് ശരിയാക്കാനും പാഴായിപ്പോകുന്നത് തടയാനും ശ്രമിച്ച പെട്രോൾ സ്റ്റേഷൻ ജീവനക്കാരന്റെ സഹായം നിരസിക്കുന്നതും വീഡിയോയിൽ കാണാം.
सिर्फ युवा ही नहीं,
— NCIB Headquarters (@NCIBHQ) August 7, 2023
बुजुर्गों पर भी चढ़ा है रील बनाने का नशा।
अपने खुशी एवं झूठी पब्लिसिटी के लिए कर रहें हैं आमजन के जान के साथ खिलवाड़।
• नोएडा में रील बनाने के लिए बुजुर्ग ने पेट्रोल पंप पर किया लोगो के जान के साथ खिलवाड़। सोशल मीडिया पर वीडियो हुआ वायरल। pic.twitter.com/dsBEWdPYEa