India
പദയാത്രകൾക്ക് ഉപാധികളോടെ അനുമതി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ
India

പദയാത്രകൾക്ക് ഉപാധികളോടെ അനുമതി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ

Web Desk
|
12 Feb 2022 3:54 PM GMT

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചത്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾ. രാവിലെ ആറ് മുതൽ രാത്രി പത്ത് മണി വരെ പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. പദയാത്രകൾക്കും ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. തുറന്ന പ്രദേശങ്ങളില്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനും ഇളവുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം മുൻനിർത്തിയാണ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് കമ്മീഷൻ തീരുമാനം. നേരത്തെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു പ്രചാരണ സമയം.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ റാലികൾക്കും റോഡ്‌ ഷോകൾക്കും പദയാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

Similar Posts