ഉത്തരാഖണ്ഡ് ഉറപ്പിച്ച് ബിജെപി; ഗോവയിലും മണിപ്പൂരിലും മുന്നേറ്റം
|ഉത്തരാഖണ്ഡിൽ 46 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഭരണം ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏറെ പിന്നിലാണ്.
ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്കു വ്യക്തമായ മുന്നേറ്റം. ഗോവയിലും ലീഡ് ബിജെപിക്കാണ്. 18 ഇടത്താണ് മുന്നേറ്റം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വിലിം മണ്ഡലത്തിൽ പിന്നിലാണ്.
ഉത്തരാഖണ്ഡിൽ 46 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഭരണം ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏറെ പിന്നിലാണ്. 22 ഇടത്താണ് കോൺഗ്രസ് മുന്നേറ്റം. ഗോവയിലും ലീഡ് ബിജെപിക്കാണ്. 18 ഇടത്താണ് മുന്നേറ്റം. ഗോവയിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ വാസ്‌കോ മണ്ഡലത്തിൽ പിന്നിലാണ്.
മണിപ്പുരിൽ ബിജെപി 25 ഇടത്ത് മുന്നിലാണ്, കോൺഗ്രസ് 12 ഇടത്ത് ലീഡ് ചെയ്യുന്നു. ഞെട്ടിച്ചത് എൻപിപിയാണ് മുന്നേറ്റം 11 ഇടങ്ങളിലാണ്. ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. എക്‌സിറ്റ് പോളുകളിൽ മണിപ്പുരിൽ ബിജെപിക്കാണ് സാധ്യത. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം.