![Rajya Sabha polls today: Parties fear MLAs defecting Rajya Sabha polls today: Parties fear MLAs defecting](https://www.mediaoneonline.com/h-upload/2024/01/29/1408540-rajya-sabha.webp)
56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ്
![](/images/authorplaceholder.jpg?type=1&v=2)
ഏപ്രിൽ രണ്ടിനും മൂന്നിനുമായി 56 എം.പിമാരുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്
ന്യൂഡൽഹി: 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27നു നടക്കും. 15 സംസ്ഥാനങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിൽ രണ്ടിനും മൂന്നിനുമായി 56 എം.പിമാരുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 15 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പത്രിക സൂക്ഷ്മപരിശോധന 16നു നടക്കും. 27ന് തന്നെ ഫലം പുറത്തുവരും.
തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള് ഇങ്ങനെ: ഉത്തർപ്രദേശ്(10), മഹാരാഷ്ട്ര(ആറ്), ബിഹാർ(ആറ്), പശ്ചിമ ബംഗാൾ(അഞ്ച്), മധ്യപ്രദേശ്(അഞ്ച്), ഗുജറാത്ത്(നാല്), കർണാടക(നാല്), ആന്ധ്രാപ്രദേശ്(മൂന്ന്), തെലങ്കാന(മൂന്ന്), രാജസ്ഥാൻ(മൂന്ന്), ഒഡിഷ(മൂന്ന്), ഉത്തരാഖണ്ഡ്(ഒന്ന്), ചത്തിസ്ഗഢ്(ഒന്ന്), ഹരിയാന(ഒന്ന്), ഹിമാചൽപ്രദേശ്(ഒന്ന്).
Summary: Elections for 56 Rajya Sabha seats across 15 states on February 27