India
Electoral bond,BJP,Megha Engineering,ഇലക്ടറല്‍ ബോണ്ട്, ബി.ജെ.പി,മേഘ,എസ്.ബി.ഐ
India

ഇലക്ടറൽ ബോണ്ട്: ബി.ജെ.പിക്ക് മേഘ എഞ്ചിനീയറിംഗ് നൽകിയത് 600 കോടി

Web Desk
|
22 March 2024 1:00 AM GMT

റിലയൻസുമായി ബന്ധമുണ്ടെന്ന് പറയുന്ന ക്വിക് സപ്ലൈ ചെയിൻ ബി.ജെ.പിക്ക് 375 കോടി നൽകി

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് ഏറ്റവും അധികം ഇലക്ടറല്‍ ബോണ്ട് നൽകിയത് മേഘ എഞ്ചിനീയറിംഗ് ലിമിറ്റഡെന്ന്‌ സൂചന. 600 കോടിയിൽ അധികം തുകയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ മേഘ എഞ്ചിനീയറിംഗ് ബി.ജെ.പിക്ക് നൽകിയത്. റിലയൻസുമായി ബന്ധമുണ്ടെന്ന് പറയുന്ന ക്വിക് സപ്ലൈ ചെയിൻ ബി.ജെ.പിക്ക് 375 കോടി നൽകി.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ പ്രതിയായിരുന്ന പി ശരത് ചന്ദ്ര റെഡ്ഡിയുടെ അരബിന്ദോ ഫാർമ ലിമിറ്റഡ്‌ ബി.ജെ.പിക്ക്‌ ആകെ നൽകിയത്‌ 34. 5 കോടി രൂപയാണ്. ഇതിൽ 5 കോടി രൂപയുടെ ബോണ്ട്‌ മദ്യനയക്കേസിൽ 2022 നവംബർ 10 ന് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ അഞ്ചുദിവസത്തിനുള്ളിലാണ്‌ കമ്പനി വാങ്ങിയത്‌. നവംബർ 21ന്‌ ബിജെപി അത്‌ പണമാക്കി. പിന്നീട്‌ കേസിൽ ശരത്‌ ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷിയായി.

അതേസമയം, ട്വന്റി ട്വന്റി പാര്‍ട്ടി നേതാവ് സാബു എം ജേക്കബിന്റെ കിറ്റെക്‌സ് ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് വഴി ബിആര്‍എസിന് 25 കോടി രൂപ നല്‍കി.

Related Tags :
Similar Posts