India
Lawmakers are not immune from prosecution in bribery cases says Supreme court
India

ഇലക്ട്രൽ ബോണ്ട്: എസ്.ബി.ഐയുടെ ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

Web Desk
|
11 March 2024 12:51 AM GMT

ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജിയുമാണ് ഇന്ന് പരിഗണിക്കുക.

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജിയുമാണ് ഇന്ന് പരിഗണിക്കുക. ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം.

ഇലക്ട്രൽ ബോണ്ടുകൾ വഴി രാഷ്ട്രീയപ്പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ എസ്.ബി.ഐയ്ക്ക് നൽകിയ സമയം മാർച്ച് ആറിന് അവസാനിച്ചിരുന്നു. എന്നാൽ രേഖകൾ ശേഖരിച്ച് സമർപ്പിക്കാൻ ഈ വർഷം ജൂൺ 30 വരെ സമയം നൽകണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. ഇതിന് പിന്നാലെ കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടി കേസിലെ ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും, സി.പി.എമ്മും കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചത്.

വിശദാംശങ്ങൾ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. ഇതിനൊപ്പം കോടതിയലക്ഷ്യ ഹരജിയും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്.ബി.ഐക്ക് കോടതി സമയം നീട്ടി നൽകുകയാണെങ്കിൽ ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പുറത്തിറങ്ങുക. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാനാണ് എസ്.ബി.ഐ സമയം നീട്ടി ചോദിക്കുന്നതെന്ന് ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

Similar Posts