India
ഊർജ പ്രതിസന്ധി; അമിത്ഷായുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു
India

ഊർജ പ്രതിസന്ധി; അമിത്ഷായുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു

Web Desk
|
2 May 2022 9:03 AM GMT

ആറ് വർഷത്തെ ഏറ്റവും വലിയ ഊർജ ഉപഭോഗമാണ് രാജ്യത്ത് ഉണ്ടായതെന്നാണ് വിലയിരുത്തൽ

ഡല്‍ഹി: രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. അമിത് ഷായുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ ഊർജ, റെയിൽ, കൽക്കരി മന്ത്രിമാർ പങ്കെടുക്കുന്നുണ്ട്.

ആറ് വർഷത്തെ ഏറ്റവും വലിയ ഊർജ ഉപഭോഗമാണ് രാജ്യത്ത് ഉണ്ടായതെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളാണ് യോഗം ചർച്ച ചെയ്യുന്നത്.

കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള കൽക്കരി സംസ്ഥാനങ്ങൾക്ക് എത്തിച്ച് നൽകിയതായി കൽക്കരി മന്ത്രി യോഗത്തെ അറിയിക്കും. വൈദ്യുതി ഉൽപാദനത്തേക്കാൾ ഉപഭോഗം കൂടിയതാണ് പ്രധാന വെല്ലുവിളി.

ചൂട് കൂടുന്നതിനനുസരിച്ച് രാജ്യത്തെ ഊർജ ഉപയോഗവും വർധിക്കുന്നുണ്ട്. താപ വൈദ്യുത നിലയങ്ങൾ നേരിടുന്ന കൽക്കരി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ കൽക്കരി എത്തിക്കുകയാണ് കേന്ദ്ര സർക്കാർ. അടുത്ത പത്തു ദിവസം ശരാശരി പ്രതിദിനം 1.5 മില്യൻ ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കൽക്കരി എത്തിച്ചു നൽകുന്നതിനായി കൂടുതൽ വാഗണുകളും സജ്ജമാക്കിയിട്ടുണ്ട്. 537 വാഗണുകളാണ് കൽക്കരി നീക്കത്തിനായി ഇന്ന് ഉപയോഗിച്ചത്.

Similar Posts