India
ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു; രാഹുലിനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും
India

ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു; രാഹുലിനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

Web Desk
|
15 Jun 2022 3:38 PM GMT

കേസിൽ തുടർച്ചയായ മൂന്നാം ദിവസമാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ന് ചോദ്യം ചെയ്യുന്നത് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് അറസ്റ്റു ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. കേസിൽ തുടർച്ചയായ മൂന്നാം ദിവസമാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്.

ഇന്ന് രാവിലെ 11.35നാണ് രാഹുൽ ഇഡിയുടെ ഡൽഹി ആസ്ഥാനത്തെത്തിയത്. ചൊവ്വാഴ്ച 11 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. അതിന് ശേഷം സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം അമ്മ സോണിയാ ഗാന്ധിയെ കാണാൻ രാഹുൽ സർ ഗംഗാ റാം ആശുപത്രിയിലെത്തിയിരുന്നു. കോവിഡ് അനാരോഗ്യത്താൽ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ.

രാഹുലിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പ്രതികരിച്ചു. രാഹുലിനെ ഇഡി അറസ്റ്റു ചെയ്യും എന്നാണ് കേസ് നൽകിയ സുബ്രഹ്‌മണ്യം സ്വാമി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്.

രാഹുലിന് പിന്തുണയറിയിച്ച് കോൺഗ്രസ് പ്രവർത്തകർ രാജ്യത്തുടനീളം പ്രതിഷേധിച്ചിരുന്നു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയിരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിക്കുകയും എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



Enforcement Directorate today stopped questioning Congress leader Rahul Gandhi in the National Herald case.

Similar Posts