India
സംരംഭകയായ പാൻഖുരി ശ്രീവാസ്തവ 32ാം വയസ്സിൽ അന്തരിച്ചു
India

സംരംഭകയായ പാൻഖുരി ശ്രീവാസ്തവ 32ാം വയസ്സിൽ അന്തരിച്ചു

Web Desk
|
28 Dec 2021 2:29 PM GMT

കഴിഞ്ഞ വർഷം വിവാഹിതയായ ഇവരുടെ ഒന്നാം വിവാഹ വാർഷികം ഡിസംബർ രണ്ടിനായിരുന്നു

ഹോം റെൻറൽ സ്റ്റാർട്ടപ്പായ ഗ്രാബ്ഹൗസ് സംരംഭകയും സ്ത്രീകൾക്കായുള്ള നെറ്റ്‌വർക്കായ പാൻഖുരി സിഇഒയുമായ പാൻഖുരി ശ്രീവാസ്തവ 32ാം വയസ്സിൽ അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു മരണം. ഡിസംബർ 24ന് സിഇഒ മരണപ്പെട്ടതായി പാൻഖുരി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. പാൻഖുരി പ്ലാറ്റ്‌ഫോം വഴി നെറ്റ്‌വർക്കിങ്, പഠനം, ലൈവ് സ്ട്രീമിങ് ഷോപ്പിങ്, ചാറ്റിങ്, മൈക്രോകോഴ്‌സുകൾ എന്നിവയാണ് നടക്കുന്നത്. പാൻഖുരി തുടങ്ങുന്നതിന് മുമ്പേ ഇവർ ആരംഭിച്ചതാണ് ഗ്രാബ്ഹൗസ്. ഈ സംരഭം 2016ൽ ക്വിക്കർ ഏറ്റെടുത്തു.

ഝാൻസിയിൽ ജനിച്ച പാൻഖുരി ശ്രീവാസ്തവ രാജീവ് ഗാന്ധി ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദം നേടി. ടീച്ച് ഫോർ ഇന്ത്യ ഫെലോഷിപ്പോടെ മുംബൈയിലെ മുനിസിപ്പൽ സ്‌കൂളുകളിൽ പഠിച്ചു. കഴിഞ്ഞ വർഷം വിവാഹിതയായ ഇവരുടെ ഒന്നാം വിവാഹ വാർഷികം ഡിസംബർ രണ്ടിനായിരുന്നു. ഏറെ വെല്ലുവിളികൾ നേരിട്ട് മുന്നേറിവന്ന പാൻഖുരി അവസാനം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത് അഭിമുഖങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു. ഒരു മണിക്കൂർ അഭിമുഖത്തിലൂടെ ഉദ്യോഗാർത്ഥിയുടെ കഴിവ് മനസ്സിലാക്കാനാകില്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം.


Pankhuri Srivastava, founder of home rental start-up Grabhouse and CEO of Pankhuri Network for Women, has died at the age of 32.

Similar Posts