India
ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാകില്ല; അമിത് ഷാ
India

'ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാകില്ല'; അമിത് ഷാ

Web Desk
|
13 Nov 2024 3:17 PM GMT

രാഹുൽ ഗാന്ധിയുടെ നാലം തലമുറയ്ക്ക് പോലും പറ്റില്ലെന്നും പ്രസ്താവന

മഹാരാഷ്ട്ര: അർട്ടിക്കിൾ 370 ബിജെപി കേന്ദ്രസർക്കാർ ഒരു കാരണവശാലും പുനഃസ്ഥാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്രനയം ഷാ വ്യക്തമാക്കിയത്. സ്വർഗത്തിൽ നിന്ന് ഇന്ദിരാഗാന്ധി മടങ്ങി വന്നാലും ആർട്ടിക്കിൽ 370 പുനഃസ്ഥാപിക്കില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം.

ശ്രീനഗറിലെ ലാൽ ചൗക്കിൽ സന്ദർശിച്ചപ്പോൾ താൻ ഭയപ്പെട്ടിരുന്നെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുശീൽ കുമാർ ഷിൻഡെയുടെ പരാമർശത്തിന് 'ഷിൻഡേ ജീ, നിങ്ങൾ കൊച്ചുമക്കളോടൊപ്പം ഇപ്പോൾ കശ്മീരിൽ പോകൂ, ഒരു ദോഷവും വരില്ല' എന്ന് ഷാ മറുപടിയും പറഞ്ഞു.

സോണിയ-മൻമോഹൻ ഭരണത്തിന്റെ പത്ത് വർഷങ്ങളിൽ പാകിസ്താനിൽ നിന്ന് തീവ്രവാദികൾ കശ്മീരിൽ സ്വതന്ത്രമായി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയിരുന്നെന്നും ഷാ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയുടെ നാലം തലമുറയ്ക്ക് പോലും ആർട്ടിക്കിൾ 370 കശ്മീരിൽ പുനഃസ്ഥാപിക്കാനാവില്ല എന്ന് അമിത് ഷാ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ തന്നെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർട്ടിക്കിൾ 370 പുനഃസ്ഥാപനത്തെക്കുറിച്ച് അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാകിസ്താന്റെ ഭാഷ സംസാരിക്കുകയാണ് എന്നായിരുന്നു മോദിയുടെ പ്രസ്താവന.

'ആർട്ടിക്കിൾ 370 രാജ്യത്തെ വിഭജിക്കാൻ വേണ്ടിയാണ് പ്രവർത്തിച്ചത്. നിങ്ങളുടെ ആഗ്രഹങ്ങളും അനുഗ്രഹങ്ങളും കാരണം നിങ്ങളുടെ സേവകൻ മോദി അത് മണ്ണിൽ കുഴിച്ചിട്ടു' എന്നും മോദി പറഞ്ഞിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീരിൽ പുതുതായി അധികാരമേറ്റ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്.

Similar Posts