India
ED Raid

ഇ.ഡി സംഘം പിടിച്ചെടുത്ത പണം

India

അഞ്ചു കോടി രൂപ,300 തോക്കുകള്‍, 100 കുപ്പി മദ്യം; ഹരിയാന മുന്‍ എംഎല്‍എമാരുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

Web Desk
|
5 Jan 2024 8:06 AM GMT

ദിൽബാഗ് സിംഗ്, മുൻ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറും അവരുടെ കൂട്ടാളികളും അനധികൃത ഖനനം നടത്തിയെന്ന കേസിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുകയായിരുന്നു

ഛണ്ഡീഗഡ്: ഹരിയാന മുന്‍ എംഎല്‍എമാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണവും മറ്റു വസ്തുക്കളും കണ്ട് ഞെട്ടിയിരിക്കുകയാണ് ഇ.ഡി സംഘം. ഹരിയാനയിലെയും പഞ്ചാബിലെയും രണ്ട് മുൻ എംഎൽഎമാരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 100 ​​കുപ്പി മദ്യവും 5 കോടി രൂപയും അനധികൃത വിദേശ നിർമ്മിത ആയുധങ്ങളും 300 ഓളം തോക്കുകളും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) എംഎൽഎ ദിൽബാഗ് സിംഗ്, മുൻ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറും അവരുടെ കൂട്ടാളികളും അനധികൃത ഖനനം നടത്തിയെന്ന കേസിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുകയായിരുന്നു.യമുനാനഗറിൽ നിന്നുള്ള മുൻ എംഎല്‍എയാണ് സിംഗ്. പന്‍വാര്‍ സോനിപട്ടിലെ കോൺഗ്രസ് നിയമസഭാംഗമായിരുന്നു.യമുനാനഗർ, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കർണാൽ എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളിൽ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. മദ്യത്തിനും പണത്തിനും പുറമെ നാല് മുതൽ അഞ്ച് കിലോ വരെ തൂക്കമുള്ള മൂന്ന് സ്വർണ ബിസ്‌ക്കറ്റുകളും പിടിച്ചെടുത്തു.

ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഖനനം നിരോധിച്ചതിന് ശേഷം യമുനാനഗറിലും പരിസര ജില്ലകളിലും ഖനനം നടത്തിയെന്ന് ആരോപിച്ച് ഹരിയാന പൊലീസ് ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അന്വേഷണ ഏജൻസി കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്.

Similar Posts