India
India
അതിശൈത്യം; ഡല്‍ഹിയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു
|4 Jan 2023 10:16 AM GMT
48 മണിക്കൂർ കൂടി ശക്തമായ തണുപ്പ് തുടരും. 4.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ താപനില
ഡല്‍ഹി: അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രണ്ടു ദിവസത്തേക്ക് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. 48 മണിക്കൂർ കൂടി ശക്തമായ തണുപ്പ് തുടരും. 4.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ താപനില. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
കോവിഡ് പടരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. മിക്കവാറും സ്ഥലങ്ങളിലും പരമാവധി 13 ഡിഗ്രി സെൽഷ്യസിനും 15 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില രേഖപ്പെടുത്താനാണ് സാധ്യതയെന്ന് മുതിർന്ന ശാസ്ത്രഞ്ജൻ ആർ.കെ ജെനമണി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.