India
കോവിഡ് കേസുകൾ കൂടിയാല്‍ മാസ്‌കുകൾ നിർബന്ധമാക്കും- മഹാരാഷ്ട്ര ആരോഗ്യമന്ത്രി
India

'കോവിഡ് കേസുകൾ കൂടിയാല്‍ മാസ്‌കുകൾ നിർബന്ധമാക്കും'- മഹാരാഷ്ട്ര ആരോഗ്യമന്ത്രി

Web Desk
|
2 May 2022 9:44 AM GMT

ഏപ്രിൽ രണ്ടിന് മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയിരുന്നു

ഔറംഗാബാദ്: മഹാരാഷ്ട്രയിൽ നിലവിൽ മാസ്‌കുകൾ നിർബന്ധമാക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ കോവിഡ് കേസുകൾ കൂടുകയാണെങ്കിൽ മാസ്‌ക് നിർബന്ധമാക്കുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രജേഷ് ടോപെ പറഞ്ഞു. മഹാരാഷ്ട്രയിൽ കോവിഡ് കണക്കുകൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിലവിൽ സംസ്ഥാനത്തെ ചിലയിടങ്ങളിൽ കോവിഡ് കൂടുന്നുണ്ട്. കേസുകൾ കൂടുകയാണെങ്കിൽ മാസ്‌ക് അടക്കമുള്ള കൂടുതൽ നിയന്ത്രണങ്ങൾ കെണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏപ്രിൽ രണ്ടിന് മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ കൂടുകയാണ്. കേസുകൾ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ബൂസ്റ്റർ ഡോസ് വിതരണത്തിലെ മന്ദഗതി സംസ്ഥാനങ്ങൾ തുടരുന്നതിനാൽ വാക്‌സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളുടെ യോഗം കേന്ദ്രം വിളിച്ചേക്കും. റഷ്യൻ നിർമിത സ്പുട്‌നിക് വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാൻ വാക്‌സിൻ സാങ്കേതിക സമിതി ശിപാർശ ചെയ്തു.

Similar Posts