India
കർഷകനേതാവ് ഗുർണാം സിങ് പുതിയ പാർട്ടി രൂപീകരിച്ചു
India

കർഷകനേതാവ് ഗുർണാം സിങ് പുതിയ പാർട്ടി രൂപീകരിച്ചു

Web Desk
|
18 Dec 2021 8:03 AM GMT

കർഷക സമരത്തിൽ നിന്നുയർന്നു വരുന്ന ആദ്യ രാഷ്ട്രീയ സംഘടനയാണിത്

കർഷക സമര നേതാവ് ഗുർണാം സിങ് ചധുനി പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. സംയുക്ത് സംഘർഷ് പാർട്ടി എന്ന് പേരിട്ട സംഘടന വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മിക്ക രാഷ്ട്രീയ പാർട്ടികളും പണമുള്ളവരാണ്. രാജ്യത്ത് മുതലാളിത്തം വർധിച്ചുകൊണ്ടിരിക്കുകയാണ്. പണക്കാരനും പാവപ്പെട്ടനും തമ്മിൽ വലിയ അന്തരങ്ങളുണ്ട്. ജാതിക്കും മതത്തിനും അതീതമായിരിക്കും ഈ പാർട്ടിയുടെ നിലപാടുകൾ. എല്ലാ മതങ്ങൾക്കും ജാതികൾക്കും ഗ്രാമ,നഗര തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി പാർട്ടി നിലനിൽക്കുമെന്നും ചധുനി പറഞ്ഞു. ചണ്ഡീഗഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംയുക്ത് സംഘർഷ് പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കും. കാർഷിക വിള വിപണന വാണിജ്യ നിയമം 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക( ശാക്തീകരണ, സംരക്ഷണ) കരാർ, അവശ്യവസ്തു നിയമഭേദഗതി നിയമം തുടങ്ങി വിവാദമായ മൂന്ന് നിയമങ്ങൾക്കെതിരെ ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക പ്രതിഷേധത്തിൽ നിന്നുയർന്നു വന്ന ആദ്യ രാഷ്ട്രീയ സംഘടനയാണ് സംയുക്ത് സംഘർഷ് പാർട്ടി. സംയുക്ത് കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിലെ അംഗമായിരുന്നു ഗുർണാം സിംഗ് ചധുനി.

Similar Posts