India
ബിജെപി തുടച്ചുനീക്കപ്പെടും; ഹരിയാന തെരഞ്ഞെടുപ്പ് ചൂടിലും ശംഭൂ അതിർത്തിയിൽ പ്രതിഷേധം തുടർന്ന് കർഷകർ
India

'ബിജെപി തുടച്ചുനീക്കപ്പെടും'; ഹരിയാന തെരഞ്ഞെടുപ്പ് ചൂടിലും ശംഭൂ അതിർത്തിയിൽ പ്രതിഷേധം തുടർന്ന് കർഷകർ

Web Desk
|
4 Oct 2024 1:34 AM GMT

ഈ വർഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയിലേക്ക് മാർച്ച്‌ ആരംഭിച്ചത്. ശംഭു അതിര്‍ത്തിയില്‍ തടഞ്ഞതോടെ ഉപരോധ സമരവും ആരംഭിച്ചു.

ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റ വേളയിലും വിട്ടുവീഴ്ചയില്ലാതെ ശംഭൂ അതിർത്തിയിൽ പ്രതിഷേധം തുടർന്ന് കർഷകർ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഭാവി സമര പരിപാടികൾ കർഷകർ പ്രഖ്യാപിക്കും. ഇത്തവണ ബിജെപി ഹരിയാനയിൽ തുടച്ചുനീക്കപ്പെടുമെന്ന് കർഷകർ മീഡിയവണിനോട് പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയിലേക്ക് കർഷകർ മാർച്ച്‌ ആരംഭിച്ചത്. ശംഭു അതിര്‍ത്തിയില്‍ തടഞ്ഞതോടെ ഉപരോധ സമരവും ആരംഭിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും കോടതി നിർദേശം നൽകിയിട്ടും കർഷകരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡുകളടക്കം നീക്കം ചെയ്തിട്ടില്ല.

ബിജെപി സർക്കാരും മോദിയുമാണ് റോഡുകൾ അടച്ചത്. എന്നാൽ തങ്ങളാണ് റോഡുകൾ തുറക്കാതിരിക്കാനുള്ള കാരണമെന്ന വ്യാജ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സ്ത്രീകൾ അടക്കമുള്ള കർഷകർ ഇപ്പോഴും വ്യക്തമാക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും. ഡൽഹിയിൽ എത്തുക തന്നെ ചെയ്യുമെന്നും അവർ പറ‍യുന്നു.

ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കർഷകർ. ഇത്തവണ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും ഭാവി സമരപരിപാടികൾ ഒക്ടോബർ എട്ടിനു ശേഷം തീരുമാനിക്കുമെന്നും കർഷകർ വ്യക്തമാക്കി.



Similar Posts