സർക്കാറിന് അന്ത്യശാസനം നൽകി കർഷക സംഘടനകൾ; ഗുസ്‌തി താരങ്ങളുടെ സമരം 17-ാം ദിവസത്തിലേക്ക്
|ജനപങ്കാളിത്തം ഇരട്ടിയായ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയും പോലീസ് വർധിപ്പിച്ചിട്ടുണ്ട്. ഇടത് വിദ്യാർത്ഥി യുവജന സംഘടനകളും ഇന്ന് സമരം ചെയ്യുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്ദിറിൽ എത്തിയേക്കും.'
ഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം പതിനേഴാം ദിവസവും തുടരും. ഇന്നും കൂടുതൽ കർഷകർ സമരം ചെയ്യുന്ന താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്ദിറിലെ സമരപ്പന്തലിൽ എത്തും. കൂടുതൽ കർഷകർ സമരത്തിന് എത്തുന്നതിനാൽ ജന്തർ മന്ദിറിലെ ബാരിക്കേഡുകൾ ഇന്നലെ വെൽഡ് ചെയ്തും സിമൻ്റ് ഇട്ടും പോലീസ് ഉറപ്പിച്ചിരുന്നു.
ജനപങ്കാളിത്തം ഇരട്ടിയായ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയും പോലീസ് വർധിപ്പിച്ചിട്ടുണ്ട്. ഇടത് വിദ്യാർത്ഥി യുവജന സംഘടനകളും ഇന്ന് സമരം ചെയ്യുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്ദിറിൽ എത്തിയേക്കും.'
ഈ മാസം 21ന് മുൻപ് ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കണമെന്നാണ് കർഷക സംഘടനകൾ സർക്കാരിന് നൽകിയിരിക്കുന്ന അന്ത്യശാസനം. സർക്കാർ വഴങ്ങിയില്ലെങ്കിൽ 21ന് ശേഷം സമരത്തിൻ്റെ അടുത്ത ഘട്ടം ആരംഭിക്കാനാണ് കർഷക സംഘടനകളുടെയും കായിക താരങ്ങളുടെയും നീക്കം.