India
ബജറ്റിനെതിരെ കടുത്ത പ്രതിഷേധം; കർഷക സംഘടനകൾ ബജറ്റ് കത്തിക്കും
India

ബജറ്റിനെതിരെ കടുത്ത പ്രതിഷേധം; കർഷക സംഘടനകൾ ബജറ്റ് കത്തിക്കും

Web Desk
|
2 Feb 2024 1:00 AM GMT

കൊയ്തെടുത്ത വിളകൾ സംഭരിക്കുന്നതിൽ ഉൾപ്പെടെ കുത്തക കമ്പനികളെ നിയോഗിക്കുന്നതിലാണ് കർഷക സംഘടനകൾ പ്രതിഷേധം അറിയിച്ചത്

ന്യൂഡല്‍ഹി: കർഷക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബജറ്റിന്റെ പകർപ്പ് കത്തിക്കുന്നു. വിളകൾക്ക് താങ്ങുവില നൽകാത്ത ബി.ജെ.പിക്ക് വോട്ടില്ലെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കൊയ്ത്തെടുത്ത വിളകൾ സംഭരിക്കുന്നതിൽ ഉൾപ്പെടെ കുത്തക കമ്പനികളെ നിയോഗിക്കുന്നതിലാണ് കർഷക സംഘടനകൾ പ്രതിഷേധം അറിയിച്ചത്. ശക്തമായ കർഷക സമരം മൂലം പിൻവലിച്ച മൂന്ന് കരി നിയമങ്ങൾ തിരികെ കൊണ്ടുവരാനാണ് കേന്ദ്രം ബജറ്റിലൂടെ ശ്രമിക്കുന്നത്. പിൻവാതിലിലൂടെ കേന്ദ്രം നടത്തുന്ന ശ്രമം തുറന്നു കാട്ടുന്നത്തിനായിട്ടാണ് നാളെ ബജറ്റ് കത്തിക്കുന്നത്.താങ്ങുവില നിയമം മൂലം നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് കർഷക സംഘടനകൾക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഗണ്യമായ തുക നീക്കിവയ്ക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല. കൃഷി മന്ത്രാലയത്തിനേക്കാൾ അഞ്ചിരട്ടിയാണ് പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത്. ഈ അവഗണയാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

Similar Posts