India
ആദായനികുതി പോര്‍ട്ടലിന്റെ പ്രശ്‌നം പരിഹരിക്കണം; ഇന്‍ഫോസിസിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
India

ആദായനികുതി പോര്‍ട്ടലിന്റെ പ്രശ്‌നം പരിഹരിക്കണം; ഇന്‍ഫോസിസിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

Web Desk
|
23 Aug 2021 2:40 PM GMT

സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും 750ലധികം പേര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സലില്‍ പരേഖ് അറിയിച്ചു.

ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടിലിന്റെ തകരാറ് അടുത്ത മാസം 15നകം പരിഹരിക്കാന്‍ ഇന്‍ഫോസിസിന് അന്ത്യശാസനം. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്‍ഫോസിസ് എം.ഡിയും സി.ഇ.ഒയുമായ സലില്‍ പരേഖിനെ നേരിട്ട് വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. പോര്‍ട്ടലിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു.

സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും 750ലധികം പേര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സലില്‍ പരേഖ് അറിയിച്ചു. ഇന്‍ഫോസിസ് സി.ഒ.ഒ പ്രവീണ്‍ റാവു നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സലില്‍ പരേഖ് വ്യക്തമാക്കി.

രണ്ടര മാസമായിട്ടും തകരാറ് പരിഹരിക്കാന്‍ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസിന് കഴിഞ്ഞിട്ടില്ല. റിട്ടേണുകള്‍ പ്രൊസസ് ചെയ്യുന്ന സമയം കുറയ്ക്കുന്നതിനും റീ ഫണ്ട് വേഗത്തില്‍ നല്‍കുന്നതിനുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കാന്‍ 2019ല്‍ ധനമന്ത്രാലയം ഇന്‍ഫോസിസുമായി കരാറിലെത്തിയത്.

Related Tags :
Similar Posts