India
NIA officials charged for molestation in Bengals East Medinipur after assault day after attack on the central agency
India

യുവതിയുടെ പരാതിയില്‍ എൻ.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ബംഗാൾ പൊലീസ്

Web Desk
|
7 April 2024 12:47 PM GMT

ഭൂപതിനഗറിൽ എൻ.ഐ.എ സംഘത്തിനുനേരെ ആക്രമണം നടന്നു മണിക്കൂറുകൾക്കു പിന്നാലെയാണ് പൊലീസ് നടപടി

കൊൽക്കത്ത: ബംഗാളിൽ എൻ.ഐ.എ സംഘത്തിനെതിരെ ആക്രമണം നടന്നു മണിക്കൂറുകൾക്കു പിന്നാലെ ദേശീയ അന്വേഷണ ഏജൻസിക്കെതിരെ കേസും. ഈസ്റ്റ് മെദിനിപൂരിലെ ഭൂപതിനഗർ പൊലീസ് ആണ് എൻ.ഐ.എയ്‌ക്കെതിരെ പീഡനത്തിനു കേസെടുത്തിരിക്കുന്നത്. സി.ആർ.പി.എഫിനെതിരെയും നടപടിയുണ്ട്.

ഭൂപതിനഗർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഈസ്റ്റ് മെദിനിപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തന്നെയും ഭർത്താവിനെയും എൻ.ഐ.എ, സി.ആർ.പി.എഫ് സംഘം ആക്രമിച്ചെന്ന് യുവതി പരാതിയിൽ ആരോപിച്ചു. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഇടപെട്ടെന്നും പരാതിയിൽ പറയുന്നു. ഐ.പി.സി 325, 34, 354, 354(ബി), 427, 448, 509 വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്. രാത്രി വൈകി വീടിന്റെ വാതിൽ പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കടന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഭൂപതിനഗറിൽ നടന്ന ആക്രമണത്തിൽ എൻ.ഐ.എ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. 2022 ഡിംസബർ മൂന്നിന് ഭൂപതിനഗറിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് എൻ.ഐ.എ അന്വേഷണം നടക്കുന്നത്. സംഭവത്തിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു അന്വേഷണ സംഘത്തിനുനേരെ ആക്രമണം നടന്നത്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് സാരമല്ലാത്ത പരിക്കേറ്റു. എൻ.ഐ.എ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Summary: NIA officials charged for molestation in Bengal's East Medinipur after assault day after attack on the central agency

Similar Posts