അഹമ്മദാബാദിലെ ആശുപത്രിയില്‍ തീപിടിത്തം; 125 രോഗികളെ ഒഴിപ്പിച്ചു
|തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഹമ്മദാബദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 10 നിലകളുള്ള ആശുപത്രിയില്‍ തീപിടിത്തം. 125ഓളം രോഗികളെ ഒഴിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. സാഹിബാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ ആശുപത്രിയുടെ ബേസ്മെന്റിൽ പുലർച്ചെ 4.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാഹിബാഗ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.ഡി ചമ്പാവത്ത് പറഞ്ഞു.
ആശുപത്രിയുടെ നവീകരണം നടക്കുന്നതിനാൽ ബേസ്മെന്റിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്ക് തീപിടിക്കുകയും വലിയ തോതില്‍ പുക ഉയരുകയും ചെയ്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 24 അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി.
125 രോഗികളെ ഒഴിപ്പിച്ച് വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചാരിറ്റബിൾ ട്രസ്റ്റാണ് ആശുപത്രി നടത്തുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Summary- A fire broke out in the basement of a 10 storey hospital in Gujarat's Ahmedabad city on Sunday, following which around 125 patients were evacuated from the facility as a precautionary measure, officials said