India
ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം:  7 പേര്‍ വെന്തുമരിച്ചു
India

ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം: 7 പേര്‍ വെന്തുമരിച്ചു

Web Desk
|
7 May 2022 4:55 AM GMT

ഒന്‍പത് പേരെ രക്ഷപ്പെടുത്തി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേർ മരിച്ചു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രക്ഷപ്പെടുത്തിയ ഒന്‍പത് പേരില്‍ പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.

ഇൻഡോറിലെ സ്വാണ്‍ ബാഗ് കോളനിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയ്ക്കാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു. പിന്നാലെ കെട്ടിടം മുഴുവൻ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ 3.10ഓടെയാണ് സംഭവം. എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. കെട്ടിടത്തിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാത്തതിനാൽ കെട്ടിട ഉടമ അൻസാർ പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി.

Summary- A fire broke out in a two-storey building in Madhya Pradesh's Indore in the early hours of this morning. Seven people, including two women were charred to death in the blaze and nine people have been rescued so far, of which five have been hospitalised, police said.

Similar Posts