India
ആന്ധ്രാപ്രദേശില്‍ കെമിക്കൽ ഫാക്ടറിയില്‍ തീപ്പിടിത്തം; ആറു മരണം
India

ആന്ധ്രാപ്രദേശില്‍ കെമിക്കൽ ഫാക്ടറിയില്‍ തീപ്പിടിത്തം; ആറു മരണം

Web Desk
|
14 April 2022 3:23 AM GMT

നൈട്രിക് ആസിഡ് ചോർന്നതാണ് തീപിടിത്തമുണ്ടായത്

ആന്ധ്രാപ്രദേശിലെ എളൂരുവിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് മരണം.12 പേർക്ക് പരിക്കേറ്റു. നൈട്രിക് ആസിഡ് ചോർന്നതാണ് തീപിടിത്തത്തിന് കാരണം. എളൂരുവിലെ അക്കിറെഡ്ഡിഗുഡെമിലെ പോറസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

ഇന്നലെ രാത്രി 11:30 ഓടെയാണ് അപകടം. വാതകച്ചോര്‍ച്ചയ്ക്ക് പിറകെ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പ്ലാന്‍റിന്‍റെ നാലാമത്തെ യൂണിറ്റില്‍ തീപിടരുകയായിരുന്നു. അപകട സമയത്ത് 17 പേര്‍ പ്ലാന്‍റില്‍ ജോലി ചെയ്തിരുന്നു. പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തൊഴിലാളികളുടെ മരണത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SUMMARY Andhra Pradesh | Six killed & 12 injured in a fire accident at a chemical factory in Akkireddigudem,

Similar Posts