India
![Firing at Liquor Store in Haryana; Three people were killed and nine others were injured, latest news malayalam, ഹരിയാനയിലെ മദ്യശാലയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, ണ്ട് പേർക്ക് പരിക്ക് Firing at Liquor Store in Haryana; Three people were killed and nine others were injured, latest news malayalam, ഹരിയാനയിലെ മദ്യശാലയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, ണ്ട് പേർക്ക് പരിക്ക്](https://www.mediaoneonline.com/h-upload/2024/09/20/1442931-untitled-1.webp)
India
ഹരിയാനയിലെ മദ്യശാലയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്
![](/images/authorplaceholder.jpg?type=1&v=2)
20 Sep 2024 3:33 AM GMT
ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു
ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യശാലയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബോഹാർ ഗ്രാമത്തിലെ താമസക്കാരായ ജയ്ദീപ്, അമിത് നന്ദൽ, വിനയ് എന്നിവരാണ് മരിച്ചത്. സോനിപത് റോഡിലെ ബലിയാന ടേണിലാണ് വ്യാഴാഴ്ച രാത്രി വെടിവെപ്പ് നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അനൂജ്, മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റോഹ്തക് പിജിഐഎംഎസിലെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റവരുമായി അക്രമികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കാമെന്നും ഇത് വെടിയുതിർക്കാൻ കാരണമായാക്കാമെന്നുമാണ് അനുമാനം. സംഭവത്തിൽ അന്വേഷണ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.