വലയില്‍ കുടുങ്ങിയത് 78 കിലോ ഭാരമുള്ള ഭീമന്‍ മത്സ്യം; ലേലത്തില്‍ ലഭിച്ചത് 36 ലക്ഷം രൂപ
|വെള്ളിയാഴ്ച കോപുര നദിയില്‍ നടത്തിയ മത്സ്യബന്ധനത്തിനിടയിലാണ് മീനിനെ ലഭിച്ചത്
വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യം പശ്ചിമ ബംഗാളിലെ സുന്ദര്‍ബനിലെ മത്സ്യത്തൊഴിലാളികളുടെ തലവര മാറ്റിയെഴുതിയിരിക്കുകയാണ്. 78 കിലോ ഭാരമുള്ള മീന്‍ ലേലത്തില്‍ വിറ്റുപോയത് 36 ലക്ഷം രൂപക്കാണ്. വെള്ളിയാഴ്ച കോപുര നദിയില്‍ നടത്തിയ മത്സ്യബന്ധനത്തിനിടയിലാണ് മീനിനെ ലഭിച്ചത്.
വികാസ് ബര്‍മാന്‍ എന്ന മത്സ്യത്തൊഴിലാളിയും സംഘവും ചേര്‍ന്നാണ് ഭീമന്‍ ടെലിയ ഭോല മത്സ്യത്തെ പിടികൂടിയത്. ഏറെ നേരം നീണ്ട അധ്വാനത്തിന് ശേഷമാണ് വലയില്‍ കുടുങ്ങിയ മത്സ്യത്തെ കരക്കെത്തിച്ചത്. കരയിലെത്തിച്ച ഉടന്‍ തന്നെ ഇവര്‍ മത്സ്യം മൊത്തവിപണിയില്‍ എത്തിച്ചു. മീനിന് ഏകദേശം 7 അടി നീളമുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ കെ.എം.പി എന്ന സംഘടനയാണ് മത്സ്യം വാങ്ങിയത്. കിലോക്ക് 49,300 രൂപക്കാണ് മീന്‍ വിറ്റത്.
എല്ലാ വർഷവും ഭോലയെ പിടിക്കുന്നതിനായി എന്നാൽ ആദ്യമായിട്ടാണ് വലയില്‍ കുടുങ്ങുന്നതെന്നും വികാസ് ബര്‍മാന്‍ പറഞ്ഞു. വളരെയധികം ഔഷധഗുണങ്ങളുള്ള മത്സ്യമാണ് ഭോല. അതുകൊണ്ടാണ് ഈ മത്സ്യത്തിന് ഇത്രയും വില വരുന്നത്.