ഡോള്‍ഫിനെ പിടിച്ച് കറിവച്ചു കഴിച്ചു; നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്
|ഡോള്‍ഫിനെ ചുമലിലേറ്റി വീട്ടില്‍ കൊണ്ടുപോയി പാചകം ചെയ്തുകഴിക്കുകയായിരുന്നു
കൗസാംബി: യമുന നദിയിൽ നിന്ന് അബദ്ധത്തിൽ ഡോൾഫിനെ പിടികൂടി ഭക്ഷിച്ചതിന് നാല് മത്സ്യത്തൊഴിലാളികൾക്കെതിരെ കേസെടുത്തതായി യുപി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. യുപിയിലെ കൗസാംബിയിലാണ് സംഭവം. ഞായറാഴ്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
നസീർപൂർ ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾ ജൂലൈ 22 ന് രാവിലെ യമുനയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഒരു ഡോൾഫിൻ വലയിൽ കുടുങ്ങിയതായി പിപ്രി സ്റ്റേഷൻ ഓഫീസർ ശ്രാവൺ കുമാർ സിംഗ് പറഞ്ഞു. തുടര്‍ന്ന് ഡോള്‍ഫിനെ ചുമലിലേറ്റി വീട്ടില്‍ കൊണ്ടുപോയി പാചകം ചെയ്തുകഴിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഡോൾഫിനെ കൊണ്ടുപോകുന്നത് വഴിയാത്രക്കാർ ഫോണില്‍ പകര്‍ത്തിയതായി ചെയിൽ ഫോറസ്റ്റ് റേഞ്ചര്‍ രവീന്ദ്രകുമാർ പറഞ്ഞു. റേഞ്ചറുടെ പരാതിയെ തുടർന്ന് രഞ്ജിത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു.
उत्तर प्रदेश के कौशांबी ज़िले में डॉल्फिन को मारकर खा गए लोग..5 लोगों पर केस दर्ज.... एक आरोपी गिरफ्तार... pic.twitter.com/dab74wKcf4
— Vinod Kumar Mishra (@vinod9live) July 24, 2023