India
ഭൂമി തർക്കം: ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു
India

ഭൂമി തർക്കം: ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു

Web Desk
|
26 Dec 2022 2:07 AM GMT

ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിഷയം വിശദമായി പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ബേട്ടിയ എസ്.പി ഉപേന്ദ്രനാഥ് വർമ പറഞ്ഞു.

പട്‌ന: ബിഹാറിൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിലെ ഭൂമി പ്രശ്‌നത്തിൽ സ്ത്രീകൾ പ്രതിഷേധിച്ചതാണ് വെടിവെപ്പിൽ കലാശിച്ചത്. വെടിയുതിർത്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു.

1985ൽ ഭൂരഹിതരായ തൊഴിലാളികൾക്കുള്ള സഹായത്തിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച ഭൂമിയാണ് ഇതെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. എന്നാൽ കുടിയറക്കപ്പെട്ടവർ ഇതിനെതിരെ രംഗത്തെത്തെയതോടെ കേസ് കോടതിയിലെത്തി. തുടർന്ന് 2004 മുതൽ സ്ഥലത്തെ നടപടികൾ മരവിപ്പിച്ചിരുന്നു.

ഇന്നലെ രാവിലെ ഭൂമിയുടെ പഴയ ഉടമസ്ഥനായ ശശിർ ദുബെ ട്രാക്ടറുമായെത്തി നിലം ഉഴുതുമറിക്കാൻ തുടങ്ങി. സ്ത്രീകൾ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിഷയം വിശദമായി പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ബേട്ടിയ എസ്.പി ഉപേന്ദ്രനാഥ് വർമ പറഞ്ഞു.

Similar Posts