India
ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്തു; മുന്‍സിപ്പല്‍ ജീവനക്കാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്‍റെ ചൂരല്‍ പ്രയോഗം
India

ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്തു; മുന്‍സിപ്പല്‍ ജീവനക്കാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്‍റെ ചൂരല്‍ പ്രയോഗം

Web Desk
|
27 Nov 2021 4:32 AM GMT

ഡല്‍ഹി ഓഖ്‌ല പ്രദേശത്താണ് സംഭവം നടന്നത്

താന്‍ സ്ഥാപിച്ച പോസ്റ്ററുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്തുവെന്നാരോപിച്ച് മുന്‍സിപ്പല്‍ ജീവനക്കാര്‍ക്ക് നേരെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ചൂരല്‍ പ്രയോഗം. ഡല്‍ഹി ഓഖ്‌ല പ്രദേശത്താണ് സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് ആസിഫ് ഖാനാണ് സൌത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരോട് ക്രൂരമായി പെരുമാറിയത്.

സംഭവത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അവര്‍ എസ്ഡിഎംസി ജീവനക്കാരാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ആസിഫ് ഖാന്‍ പറഞ്ഞു. "അവർ ആരാണെന്ന് എനിക്കറിയില്ല, സംഭവത്തെക്കുറിച്ച് എസ്ഡിഎംസിയിൽ നിന്ന് എനിക്ക് കോളോ സന്ദേശമോ ലഭിച്ചിട്ടില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസിഫ് ഖാന്‍ നാല് ജീവനക്കാരെ വടി കൊണ്ട് അടിക്കുകയും ചെവിയില്‍ പിടിച്ച് ഏത്തമിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

ഒഖ്‌ല പ്രദേശത്ത് താൻ സ്ഥാപിച്ചിരുന്ന ഹോർഡിംഗുകൾ അടിക്കടി നീക്കം ചെയ്യുകയും എന്നാല്‍ പ്രാദേശിക ആം ആദ്മി പാർട്ടി എം.എൽ.എയുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും ഹോർഡിംഗുകൾ അതേപോലെ ഇരിക്കുന്നതു ശ്രദ്ധയില്‍ പെട്ടതായും ആസിഫ് ഖാന്‍ പി.ടി.ഐയോട് പറഞ്ഞു. ''ഓഖ്‌ലയിലെ വീടിന് സമീപം ചിലർ കോൺഗ്രസ് പാർട്ടിയുടെ ഹോർഡിംഗുകളും പോസ്റ്ററുകളും നീക്കം ചെയ്യുന്നത് ഞാൻ കണ്ടു'. എന്തുകൊണ്ടാണ് അവർ മറ്റ് പാർട്ടികളുടെ പോസ്റ്ററുകളും ഹോർഡിംഗുകളും നീക്കം ചെയ്യാത്തതെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ ഉത്തരം നൽകിയില്ല. ഞാനവരെ ഒരു പാഠം പഠിപ്പിച്ചു. അവര്‍ ആരാണെന്ന് എനിക്കറിയില്ല'' ആസിഫ് ഖാന്‍ വ്യക്തമാക്കി. സെൻട്രൽ സോൺ ഡെപ്യൂട്ടി കമ്മീഷണറുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും സോണൽ അധികാരികൾ ഉചിതമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Similar Posts