ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാൽ മാലികിന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
|കിരു ജലവൈദ്യുത പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്
ഡല്‍ഹി: ഡൽഹിയിൽ 30 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്. ജമ്മു കശ്മീർ മുൻ ലെഫ്റ്റനന്‍റ് ഗവർണർ സത്യപാൽ മാലികിന്‍റെ വസതിയിലടക്കമാണ് പരിശോധന.കിരു ജലവൈദ്യുത പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
"എൻ്റെ അസുഖം വകവയ്ക്കാതെ, സ്വേച്ഛാധിപത്യ ശക്തികൾ എൻ്റെ വസതി റെയ്ഡ് ചെയ്യുന്നു. എൻ്റെ ഡ്രൈവറെയും സഹായിയെയും കൂടി റെയ്ഡ് ചെയ്യുകയും അനാവശ്യമായി ഉപദ്രവിക്കുകയും ചെയ്യുന്നു.ഞാനൊരു കർഷകൻ്റെ മകനാണ്, ഈ റെയ്ഡുകളെ ഞാൻ ഭയപ്പെടില്ല. ഞാൻ കർഷകർക്കൊപ്പമാണ്''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ കഴിയുന്ന മാലിക് പ്രതികരിച്ചു.
2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30 നും ഇടയിൽ ജമ്മു കശ്മീർ ഗവർണറായി സേവനമനുഷ്ഠിച്ച സത്യപാൽ മാലിക് രണ്ടു ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് 300 കോടി രൂപ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തിരുവെന്ന് ആരോപിച്ചിരുന്നു. ജമ്മു കശ്മീരില്‍ സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി, ജമ്മു കശ്മീരിലെ കിരു ജലവൈദ്യുത പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഒപ്പിടാനാണ് തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടതെന്നായിരുന്നു ആരോപണം.
पिछले 3-4 दिनों से मैं बिमार हूं ओर हस्पताल में भर्ती हूं। जिसके वावजूद मेरे मकान में तानाशाह द्वारा सरकारी एजेंसियों से छापे डलवाएं जा रहें हैं। मेरे ड्राईवर, मेरे साहयक के ऊपर भी छापे मारकर उनको बेवजह परेशान किया जा रहा है।
— Satyapal Malik 🇮🇳 (@SatyapalmalikG) February 22, 2024
में किसान का बेटा हूं, इन छापों से घबराऊंगा नहीं। में…