India
മൻമോഹൻ സിങ് ആശുപത്രി വിട്ടു
India

മൻമോഹൻ സിങ് ആശുപത്രി വിട്ടു

Web Desk
|
1 Nov 2021 1:45 AM GMT

ഇക്കഴിഞ്ഞ 13 നാണ് പനിയും ക്ഷീണത്തെയും തുടർന്ന് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്

ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആശുപത്രി വിട്ടു. 18 ദിവസമായി എംയിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇക്കഴിഞ്ഞ 13 നാണ് പനിയും ക്ഷീണത്തെയും തുടർന്ന് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. ഏപ്രിലിൽ കോവിഡ് പോസിറ്റീവാവുകയും എയിംസിൽ അഡ്മിറ്റാവുകയും ചെയ്തിരുന്നു. കാർഡിയോളജിസ്റ്റ് നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൻമോഹൻ സിങ്ങിനെ ചികിത്സിച്ചത്.

Similar Posts