India
പഞ്ചാബ് മുന്‍ ഡി.ജി.പി സുമേദ് സിങ് സായ്‌നി അറസ്റ്റില്‍
India

പഞ്ചാബ് മുന്‍ ഡി.ജി.പി സുമേദ് സിങ് സായ്‌നി അറസ്റ്റില്‍

Web Desk
|
19 Aug 2021 4:07 AM GMT

സായ്‌നി ഡി.ജി.പി ആയിരുന്ന സമയത്ത് നടന്ന കോട്കപുര വെടിവെപ്പ് കേസിലും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ കേസില്‍ സായ്‌നിക്ക് പുറമെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് സൂചന.

അനധികൃത സ്വത്ത്‌സമ്പാദനക്കേസില്‍ പഞ്ചാബ് മുന്‍ ഡി.ജി.പി സുമേദ് സിങ് സായ്‌നിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനം, കൊലപാതകം തുടങ്ങിയ നിരവധി കേസുകളില്‍ സായ്‌നി പ്രതിയാണ്. കോടതിയുടെ സംരക്ഷണമുള്ളതിനാല്‍ ഈ കേസുകളിലെല്ലാം അദ്ദേഹം അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. അനധികൃത സ്വത്ത്‌സമ്പാദനക്കേസില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സായ്‌നി ഡി.ജി.പി ആയിരുന്ന സമയത്ത് നടന്ന കോട്കപുര വെടിവെപ്പ് കേസിലും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ കേസില്‍ സായ്‌നിക്ക് പുറമെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് സൂചന. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. കേസില്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അനധികൃത കോളനി നിര്‍മാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സായ്‌നിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി അദ്ദേഹം കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണവുമായി സഹകരിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ബുധനാഴ്ച രാത്രിയോടെ വിജിലന്‍സ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ പഴയ ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Tags :
Similar Posts