India
മുൻ പഞ്ചാബ് മന്ത്രി സുന്ദർ ഷം അറോറ അറസ്റ്റിൽ
India

മുൻ പഞ്ചാബ് മന്ത്രി സുന്ദർ ഷം അറോറ അറസ്റ്റിൽ

Web Desk
|
16 Oct 2022 4:29 AM GMT

ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു അറോറ

ചണ്ഡീഗഡ്: അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാൻ വിജിലൻസ് ഓഫീസർ മൻമോഹൻ കുമാറിന് 50 ലക്ഷം രൂപ കൈക്കൂലി നൽകാൻ ശ്രമിക്കുന്നതിനിടെ മുൻ പഞ്ചാബ് മന്ത്രി സുന്ദർ ഷം അറോറയെ പഞ്ചാബ് വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു.

സുന്ദർ ഷം അറോറക്കെതിരെ അന്വേഷണം നടക്കുന്ന അഴിമതിക്കേസുകളിൽ ക്ലീൻ ചിറ്റ് നൽകുന്നതിന് പകരമായി ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി വിജിലൻസ് ബ്യൂറോ എഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 14 ന് സുന്ദർ ഷം അറോറ മൻമോഹന്റെ വീട്ടിലെത്തി, തനിക്കെതിരായ കേസുകൾ ഒഴിവാക്കിയാൽ ഒരു കോടി രൂപ നൽകാമെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞു. മൻമോഹൻ ഇക്കാര്യം വിജിലൻസ് മേധാവിയോട് റിപ്പോർട്ട് ചെയ്യുകയും മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യാൻ കെണിയൊരുക്കുകയും ചെയ്തു.

സിരാക്പൂരിലെ ഒരു മാളിൽ വച്ച് പണമടങ്ങിയ ബാഗ് വിജിലൻസ് ഉദ്യോഗസ്ഥന് നൽകുന്നതിനിടെയാണ് അറോറയെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അനധികൃത സ്വത്ത് ഉൾപ്പെടെ നിരവധി കേസുകൾ അറോറയ്‌ക്കെതിരെ വിജിലൻസ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. അറോറയെ വിജിലൻസ് ബ്യൂറോ അന്വേഷണത്തിനായി രണ്ടുതവണ വിളിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ രേഖകൾ സമർപ്പിക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു.

ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു അറോറ, അമരീന്ദർ സിങ്ങിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു. കോൺഗ്രസിൽ നിന്ന് രാജി വച്ച അറോറ പിന്നീട് ബി.ജെ. പി യിൽ ചേർന്നിരുന്നു

Similar Posts