India
കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന ശത്രുഘ്‌നൻ സിൻഹ അസൻസോളിൽ മത്സരിക്കും
India

കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന ശത്രുഘ്‌നൻ സിൻഹ അസൻസോളിൽ മത്സരിക്കും

Web Desk
|
17 March 2022 10:07 AM GMT

2019ലെ പാർലമെൻററി തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിലെത്തിയിരുന്നത്

മുൻ കേന്ദ്രമന്ത്രിയും നടനുമായ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഇടപെടലിലൂടെയാണെന്ന് വെളിപ്പെടുത്തൽ. മമതക്കൊപ്പം പ്രവർത്തിക്കാനാകുന്നത് വലിയ ആദരവാണെന്നും അസൻസോൾ പാർലമെൻറ് മണ്ഡലത്തിൽ താൻ മത്സരിക്കുമെന്നും ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ സിൻഹ പറഞ്ഞു. തന്റെ പാർട്ടി മാറ്റത്തിൽ പ്രശാന്ത് കിഷോറിന് പുറമേ മുതിർന്ന സഹോദരൻ യശ്വന്ത് സിൻഹയും പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ട് കോൺഗ്രസ് വിട്ടുവെന്ന ചോദ്യത്തിന് അവിടെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ പറയൻ പറ്റിയ സമയമല്ലെന്നുമായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കോൺഗ്രസിനെ വിമർശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹം മത്സരിക്കുന്ന അസൻസോൾ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ മണ്ഡലമായിരുന്നു. കഴിഞ്ഞ വർഷം ഇദ്ദേഹം ബിജെപി വിട്ട് തൃണമൂലിൽ ചേർന്നതോടെയാണ് മണ്ഡലത്തിൽ എംപിയില്ലാതായത്.


ബിജെപിയുടെ രാജ്യസഭാ എംപിയും പാറ്റ്‌ന സാഹിബ് മണ്ഡലത്തിൽനിന്നുള്ള ലോകസഭാ എംപിയുമായിരുന്ന ഇദ്ദേഹം അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലാണ് മന്ത്രിയായിരുന്നത്. ആരോഗ്യം, കുടുംബാസൂത്രണം, ഷിപ്പിങ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. 2019ലെ പാർലമെൻററി തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിലെത്തിയിരുന്നത്.

Former Union Minister and actor Shatrughan Sinha leaves Congress and joins Trinamool Congress

Similar Posts